വീട്ടിൽ ഉറുമ്പുകളുടെ കേന്ദ്രം ആണ് അടുക്കള. ഭക്ഷണ സാധനങ്ങൾ ഏറ്റവും കൂടുതലായി ഉള്ളത് അടുക്കളയിൽ ആണ് എന്നതാണ് ഇതിന് കാരണം. അടുക്കളയിൽ നിന്നും ഉറുമ്പുകളെ തുരത്തുക അൽപ്പം പ്രയാസമേറിയ കാര്യമാണ്. മറ്റെവെടിയെങ്കിലും ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ഉറുമ്പു പൊടി പോലെയുള്ളവ വിതറി ഇവയെ അകറ്റി നിർത്താം. എന്നാൽ അടുക്കളയിൽ ഇത്തരം സാധനങ്ങൾ പ്രയോഗിക്കുക ഒട്ടും പ്രായോഗികമല്ല.
മാരവിഷാംശമാണ് ഉറുമ്പു പൊടിയിൽ അടങ്ങിയിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ ഇവ അടുക്കളയിൽ പ്രയോഗിക്കുന്നത് ഭക്ഷണത്തിൽ കലരാൻ ഇടയാക്കും. ഇവ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തിയാൽ മരണംവരെ സംഭവിച്ചേക്കാം. പഞ്ചസാര ഇട്ടുവയ്ക്കുന്ന പാത്രമാണ് അടുക്കളയിലെ താമസക്കാരായ ഉറുമ്പുകളുടെ വിഹാര കേന്ദ്രം. ഇവയെ മാറ്റി പഞ്ചസാര ഉപയോഗിക്കുക എന്നത് പലപ്പോഴും വീട്ടമ്മമാർക്ക് വലിയ തലവേദനയാണ്. എന്നാൽ ചെറിയൊരു വിദ്യ പ്രയോഗിച്ച് ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.
നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് സാനിറ്റൈസർ. ഇതാണ് ഉറുമ്പിനെ തുരത്താൻ വേണ്ടത്. ആദ്യം ഒരു ചെറിയ കഷ്ണം തുണി എടുക്കുക. ശേഷം ഇതിലേക്ക് അൽപ്പം സാനിറ്റൈസർ ആക്കുക. എന്നിട്ട് പഞ്ചസായ ഇട്ടുവയ്ക്കാറുള്ള പാത്രത്തിന് പുറത്തായി തേച്ച് കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറുമ്പ് പാത്രത്തിലേക്ക് കടക്കില്ല. മറ്റ് പാത്രങ്ങളിലും ഇത് പോലെ തേച്ച് കൊടുക്കുന്നത് നല്ലതാണ്.
സാനിറ്റൈസർ ഉറുമ്പുകൾക്ക് അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് തന്നെ അവ അടുക്കുകയില്ല. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് ഉറുമ്പ് ഭക്ഷണപഥാർത്ഥങ്ങൾക്കുള്ളിലേക്ക് കടക്കുന്നത് തടയും.
Discussion about this post