ലക്‌നൗ: ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയിരിക്കുകയാണ്. 9 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 7 ലും ഗംഭീര വിജയമാണ് ബിജെപി സ്ഥാനാർത്ഥികൾ സ്വന്തമാക്കിയത്.
ഇതിൽ കുന്ദർക്കി നിയമസഭാ സീറ്റിൽ മത്സരിച്ചുവിജയിച്ച രാംവീർ താക്കൂറിന്റെ വിജയത്തിന് തിളക്കമൽപ്പം കൂടും. മണ്ഡലത്തിൽ തന്നോടൊപ്പം മത്സരിച്ച സമാജ് വാദി പാർട്ടി നേതാവും സിറ്റിംഗ് എംപിയുമായ ഹാജി റിസ്വാൻ അടക്കം 11 മുസ്ലീം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് രാംവീർ താക്കൂർ വിജയിച്ചത്.65 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിൽ ഒരു ലക്ഷത്തിൽപ്പരും വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംവീർ താക്കൂർ വിജയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കതേഹാരി, കർഹാൽ, മിരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സിറ്റിംഗ് എം എൽ എമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Discussion about this post