കൊച്ചി; കേരളത്തിന് രണ്ട് കിടിലൻ സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശബരിമല സീസൺ പരിഗണിച്ച് രണ്ട് സർവ്വീസുകളാണ് കേരളത്തിലേക്ക് നീട്ടിയത്.ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നും വിശാഖപട്ടണത്ത് നിന്നും കൊലത്തേക്ക് സർവീസ് നടത്തിയിരുന്ന സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് കേരളത്തിലേക്ക് നീട്ടിയത്. ഇരുദിശകളിലേക്കുമായി 44 സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീകാകുളം റോഡ് – കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
08553 ശ്രീകാകുളം റോഡ് – കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 01, 08, 15, 22, 29, 2025 ജനുവരി 05, 12, 19, 26 തീയതികളിൽ (ഞായറാഴ്ചകളിൽ) രാവിലെ 06:00 മണിയ്ക്ക് ശ്രീകാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:30 ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര 08554 കൊല്ലം – ശ്രീകാകുളം റോഡ് സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 02, 09, 16, 23, 30, 2025 ജനുവരി 06, 13, 20, 27 തീയതികളിൽ (തിങ്കളാഴ്ചകളിൽ) വൈകീട്ട് 04:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 02:30ന് ശ്രീകാകുളത്തെത്തും.
ഒരു എസി ടു ടയർ കോച്ച്, ആറ് എസി ത്രീ ടയർ ഇക്കോണമി കോച്ച്, എട്ട് സ്ലീപ്പർ ക്ലാസ് കോച്ച്, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്‌പെഷ്യൽ ട്രെയിനിനുള്ളത്. കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ട്രെയിനിന് ഉള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ , ഏറ്റുമാനൂർ , കോട്ടയം, ചങ്ങനാശേരി , തിരുവല്ല , ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം എന്നീ സ്റ്റോപ്പുകളാണ് കൊല്ലത്തേക്കുള്ള സ്‌പെഷ്യൽ ട്രെയിനിനുള്ളത്. ട്രെയിനിൻറെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
വിശാഖപട്ടണം – കൊല്ലം സ്‌പെഷ്യൽ ട്രെയിൻ
08539 വിശാഖപട്ടണം – കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 04, 11, 18, 25, 2025 ജനുവരി 01, 08, 15, 22, 29, ഫെബ്രുവരി 05, 12, 19, 26 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 08:20ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12:55ന് കൊല്ലത്തെത്തും. മടക്കയാത്ര 08540 കൊല്ലം – വിശാഖപട്ടണം സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 05, 12, 19, 26, 2025 ജനുവരി 02, 09, 16, 23, 30, ഫെബ്രുവരി 06, 13, 20, 27 തീയതികളിൽ (വ്യാഴാഴ്ചകളിൽ) വൈകീട്ട് 07:35ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11:20ന് വിശാഖപട്ടണത്ത് എത്തുന്ന രീതിയിലാണ് സർവീസ്.
Discussion about this post