ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായി ദുർഗന്ധം വമിക്കുന്നതായി സുനിത വില്യംസ്. റഷ്യൻ പ്രോഗ്രസ് എംഎസ്-29 സ്‌പേസ് ക്രാഫ്റ്റിൽ നിന്നാണ് ദുർഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത വില്യംസ് അറിയിച്ചിരിക്കുന്നത്. അടിയന്തിരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സുനിത അധികൃതർക്ക് നിർദ്ദേശം നൽകി.
പുതുതായി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതിൽ റഷ്യയിൽ നിന്നും ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിചിതിമല്ലാത്ത ഗന്ധം പുറത്തേയ്ക്ക് വന്നത്. ഇതിന് പിന്നാലെ ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഇത് കൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുനിതാ വില്യംസ് അധികൃതരെ വിവരം അറിയിച്ചത്.
മുൻകരുതൽ നടപടിയെന്നോണം സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതിൽ അടച്ചിട്ടുണ്ട്. റഷ്യയുടേതായുള്ള മറ്റ് ഭാഗങ്ങളെ സംരക്ഷിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് നടപടി. നിലവിൽ ദുർഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ റഷ്യയ്ക്ക് സമീപമായുള്ള തങ്ങളുടെ ഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അമേരിക്കയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രേസ് കണ്ടാമിനേറ്റഡ് കൺട്രോൾ സബ്അസംബ്ലി സംവിധാനം വിന്യസിച്ചിട്ടുണ്ട്.
ദുർഗന്ധത്തിന്റെ തോത് കുറയുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ക്വാളിറ്റി സെൻസറുകൾ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്.
Discussion about this post