ഇന്നത്തെക്കാലത്ത് അധികമാളുകളും നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ . ഇത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നത് നമ്മുടെ ഹൃദയമാണ്. ഇതിലൂടെയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഓക്സിജനും മറ്റ് അവശ്യ പോഷകങ്ങളും ലഭിക്കുന്നത്. ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ രക്തം ധമനികളുടെ ഭിത്തികളിലുണ്ടാക്കുന്ന സമ്മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്ന് വിളിക്കുന്നത്. രക്തധമനികളുടെ ഭിത്തികളിൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നതെങ്കിൽ, അതിനെ ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) എന്ന് വിളിക്കുന്നു.രക്തധമനികളുടെ ഭിത്തികളിൽ താഴ്ന്ന സമ്മർദ്ദമാണുളളതെങ്കിൽ അതിനെ താഴ്ന്ന രക്തസമ്മർദ്ദം, ലോ ബിപി അഥവാ ഹൈപ്പോടെൻഷൻ എന്ന് വിളിക്കുന്നു. മുതിർന്നവരിൽ സാധാരണ രക്തസമ്മർദ്ദം 120/80 mmHg ആയി കണക്കാക്കപ്പെടുന്നു. മുതിർന്നവരിൽ 140/90 mmHg-ൽ കൂടുതലുള്ള രക്തസമ്മർദ്ദം ഉയർന്നതായും 90/60 mmHg ഉള്ളത് കുറഞ്ഞ രക്തസമ്മർദ്ദമായായുമാണ് കണക്കാക്കുന്നത്.
നമ്മുടെ ചില ശീലങ്ങൾ രക്തസമ്മർദ്ദത്തെ സാരമായി ബാധിച്ചേക്കാം. ബിപിയെ ബാധിക്കുന്ന നാല് എസുകൾ നോക്കിയാലോ?
സ്ലീപ്പിംഗ്
ഉറക്കം രക്തസമ്മർദ്ദത്തെ ബാധിക്കുന്ന ഒന്നാണ്.ശരീരത്തിന്റെ ശരിയായ സ്വാഭാവിക താളത്തെയും അതുപോലെ ഹോർമോൺ വ്യതിയാനവും ഇതിലൂടെ സംഭവിക്കുന്നു. രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന പങ്കുവഹിക്കുന്ന കോർട്ടിസോൾ പോലുള്ള സ്‌ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാൻ ഉറക്കം സഹായിക്കുന്നു. കുറഞ്ഞ ഉറക്കം രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും കാലക്രമേണ രക്തസമ്മർദ്ദം ഉയർത്തുന്നു.ഉറക്കത്തിൽ ഹൃദയമിടിപ്പ് കുറയുന്നു, രക്തസമ്മർദ്ദം കുറയുന്നു, ശ്വസനം സ്ഥിരത കൈവരിക്കുന്നു. ഈ മാറ്റങ്ങൾ ഹൃദയത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നു. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാൻ ഇത് ഹൃദയത്തെ അനുവദിക്കുന്നു. മതിയായ രാത്രി ഉറക്കം നിങ്ങളുടെ ഹൃദയത്തിന് വളരെയേറെ ഗുണം ചെയ്യും.
സ്‌മോക്കിംഗ്
പുകവലി വലിയ രീതിയിൽ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകാറുണ്ട്. ഹൃദയ സംബന്ധമായ രോ?ഗങ്ങൾക്കും ഇത് കാരണമാകുന്നു. രക്ത ധമനികളിൽ അമിതമായ കെമിക്കലുകൾ വരാൻ പുകവലി കാരണമാകും. ഇത് രക്തക്കുഴലുകൾ ചുരുങ്ങാനും രക്തസമ്മർദ്ദം കൂട്ടാനും കാരണമാകും.
സോൾട്ട്
അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. വെള്ളം നിലനിർത്താൻ, രക്തക്കുഴലുകളിലൂടെ രക്തചംക്രമണം നടത്തുന്ന രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുക. ഈ അധിക ദ്രാവകം ധമനികളുടെ ചുമരുകളിൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് കാലക്രമേണ ഉയർന്ന രക്ത സമ്മർദ്ദത്തിലേക്ക് നയിക്കുന്നു.അമിതമായി ഉപ്പ് കഴിക്കുന്നത് കൈകൾ, കാലുകൾ, കണങ്കാൽ എന്നിവിടങ്ങളിൽ നീര് വരുന്നതിന് ഇടയാക്കും.ഉയർന്ന ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം.
സ്ട്രസ്
സമ്മർദ്ദം വലിയ രീതിയിൽ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. സമ്മർദ്ദം ഉണ്ടാകുമ്പോൾ, ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു. ഈ സമയത്ത് ഹൃദയമിടിപ്പ് താത്കാലികമായി വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾ സങ്കോചിക്കുകയും ചെയ്യുന്നു. ഇത് ഉയർന്ന ബിപിയിലേക്ക് നയിക്കാൻ കാരണമാകും.
Discussion about this post