ചെന്നൈ: വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് ഒരിക്കൽ താരം തുറന്നുപറഞ്ഞിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് അമരനാണ്. ശിവകാർത്തികേയൻറെ കരിയറിലെ നിർണ്ണായകമായ നാഴികക്കല്ലായി മാറി കഴിഞ്ഞു അമരൻ. സിനിമ, ബോക്‌സ് ഓഫീസിൽ 300 കോടിയും കടന്ന് മുന്നേറുകയാണ്. ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ അമരൻ ഒന്നാമതായിരിക്കുകയാണ്. 17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‌യുടെ ദ ഗോട്ടിന്റേതായി വിറ്റഴിഞ്ഞത്. അതേസമയം അമരൻ 178.3465 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് ചിത്രം ഒടിടിയിൽ എത്താൻ വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
ഇപ്പോഴിതാ ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടൻ മുമ്പ് ഒരു അഭിമുഖത്തിൽ നൽകിയ മറുപടിയാണ് വീണ്ടും വൈറലാകുന്നത്. ലിപ് ലോക്ക് പോലുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പ് കൊടുത്തിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നതെന്നാണ് ധനുഷിനൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ശിവകാർത്തികേയൻ പറഞ്ഞത്. ഏത് ഹീറോയിനൊപ്പം ലിപ് ലോക്ക് ചെയ്യാനാണ് ആഗ്രഹം എന്നായിരുന്നു അവതാരക ചോദിച്ചത്. ഒപ്പം നമിത, നയൻതാര, പ്രിയ ആനന്ദ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ നടന് അവതാരക നൽകുകയും ചെയ്തു. ഉടൻ ശിവകാർത്തികേയന്റെ മറുപടി വന്നു.
ഞാൻ ലിപ് ലോക്ക് സീനിൽ അഭിനയിക്കില്ല. എന്റെ ഒരു സിനിമയിലും ലിപ് ലോക്ക് സീൻ ഉണ്ടായിരിക്കില്ല. സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുവെന്ന് സംവിധായകൻ പറഞ്ഞാലും അദ്ദേഹത്തോട് ഞാൻ ആ രം?ഗം ഒഴിവാക്കാൻ റിക്വസ്റ്റ് ചെയ്യും. അതിനുള്ള കാരണം കൂടി പറയാം… സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഇത്തരം കാര്യങ്ങൾ ഞാൻ അവർക്ക് പ്രോമിസ് ചെയ്ത് കൊടുത്തിരുന്നു. ഇത്തരം രംഗങ്ങളൊന്നും ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് കാണാൻ പറ്റാത്ത ഒരു സീനിലും അഭിനയിക്കില്ലെന്നും ഞാൻ അവർക്ക് ഉറപ്പ് കൊടുത്തിരുന്നു. അതൊക്കെ കൊണ്ടാണ് ലിപ് ലോക്ക് ചെയ്യില്ലെന്ന് പറഞ്ഞത് എന്നായിരുന്നു നടന്റെ മറുപടി
Discussion about this post