കൊച്ചി: മലയാളത്തിന്റെ നടനവിസ്മയമാണ് മോഹൻലാൽ. രണ്ടുതവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിയാൽ പ്രേക്ഷകരെ ഇന്നും അമ്പരപ്പിക്കുന്നു. 180 കളിൽ സിനിമയിലെത്തിയ അദ്ദേഹം 2024 ലും നായകാനായി തന്നെ വിവിധഭാഷകളിൽ തിളങ്ങുന്നു. അടുത്തിടെ സംവിധാനക്കുപ്പായവും അദ്ദേഹം അണിഞ്ഞിരുന്നു. ഈ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ എന്നും നിറഞ്ഞിരുന്നു. ഒരു കാലത്ത് മദ്യപിക്കുകയും പുകവലിയ്ക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ നടൻ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല സ്ത്രീ വിഷയങ്ങളുടെ പേരിലും മോഹൻലാലിന്റെ പേരിൽ കഥകൾ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ ഒരു ചോദ്യം ചോദിച്ച ്‌വതാരകന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ മാസ് ബിജിഎമ്മിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡിംഗാവുന്നത്.
മനോരമയിലെ നേരെ ചൊവ്വെയിലെ അവതാരകനായ ജോണിയാണ് ചോ്യം ചോദിക്കുന്നത്.മോഹൻലാലിന്റെ ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു. അതിന്റെ പേരിൽ ഒരു ആഘോഷവും നടത്തിയിരുന്നു എന്നാണ്’ ആ ഗോസിപ്പ്. ഈ ചോദ്യത്തോട് യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെയാണ് മോഹൻലാൽ മറുപടി പറഞ്ഞത്.
അത് ശരിയല്ല, മൂവായിരമല്ല. അതിൽ കൂടുതൽ ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനൊരു തമാശയായിട്ടേ പറായൻ സാധിക്കുകയുള്ളു. അതൊരു ഗോസിപ്പാണ്. എന്ത് വേണമെങ്കിലും അങ്ങനെ പറയാം. നമ്മുടെ പത്രങ്ങളും മാസികകളും വിൽക്കാനായിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ അവരവരുടെ വീട്ടുകാരെ കുറിച്ച് വരെ എഴുതാൻ തയ്യാറായായിട്ടുള്ള പ്രസ്ഥാനങ്ങളാണ്. ഇത് മാത്രമല്ല, പലതും എഴുതിയിട്ടുണ്ട്. എന്റെ കുട്ടികളെ കുറിച്ചും കഥകളുണ്ട്. മറ്റൊരു സ്ത്രീയിൽ എനിക്ക് മക്കളുണ്ടെന്ന് എഴുതുന്നുവെന്ന് താരം പറഞ്ഞു.
ഞാൻ മരിച്ചുവെന്ന് പറഞ്ഞ് ഒരുപാട് തവണ വാർത്ത വന്നിട്ടുണ്ട്. പിടിഐ യിൽ നിന്ന് വിളിച്ചിട്ട് ഞാൻ മരിച്ച് പോയോ എന്ന് എന്നോട് തന്നെ ചോദിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു.
Discussion about this post