എറണാകുളം; ‘പുഷ്പ 2: ദ റൂൾ’ തീയറ്ററില്‍ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ. വൈകീട്ട് കൊച്ചിൻ എയർപോർട്ടിൽ എത്തിയ അല്ലു അർജുനെ സ്വീകരിക്കാന്‍ താരത്തിന്റെ ചിത്രവുമായുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. രശ്മിക മന്ദാനയും അല്ലുവിനോടൊപ്പം ഉണ്ടായിരുന്നു.
അല്ലു ആരാധകരെ കൈ വീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ‘പുഷ്പ 2’ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനായാണ് അല്ലു എത്തിച്ചേർന്നത്. ഡിസംബർ 5ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക.
ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് മേധാവി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്.
Discussion about this post