എറണാകുളം: മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് തിയറ്ററുകളിൽ നിന്നും ടർക്കിഷ് തുർക്കിയെന്ന സിനിമ പിൻവലിച്ചതിന് പിന്നാലെ പ്രതികരണവുനായി നടൻ സണ്ണി വെയ്ൻ. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴിയാണ് അറിയുന്നത് എന്നും, തനിക്ക് യാതൊരു വിധത്തിലുള്ള ഭീഷണിയും ലഭിച്ചിട്ടില്ലെന്നും സണ്ണി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു സണ്ണിയുടെ പ്രതികരണം.
ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.- സണ്ണി വെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post