നരച്ച മുടികൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കറുത്ത മുടിയ്ക്കുള്ളിൽ വെളുത്ത മുടി പ്രത്യക്ഷപ്പെടുന്നതോടെ നമ്മുടെ മുഖത്തിന്റെ ഭംഗിയും നഷ്ടമാകാൻ തുടങ്ങും. പണ്ട് പ്രായമാകുമ്പോൾ മാത്രമാണ് മുടി നരയ്ക്കാറുള്ളത്. എന്നാൽ ഇന്ന് കുട്ടികളിൽ പോലും ഈ നര കാണപ്പെടുന്നുണ്ട്.
മുടി നരയ്ക്കാൻ പല കാരണങ്ങളും ഉണ്ട്. മാറുന്ന ജീവിത ശൈലിയാണ് ഇതിന് പ്രധാന കാരണം. ഇന്ന് കുട്ടികൾക്ക് ജങ്ക് ഫുഡുകളാണ് ഏറ്റവും ഇഷ്ടം. ഇതുവഴി ആവശ്യമായ പോഷണത്തിന്റെ അഭാവം കുട്ടികളിൽ ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനം, സമ്മർദ്ദം, മലിനീകരണം എന്നിവയും മുടി എളുപ്പത്തിൽ നരയ്ക്കാൻ കാരണം ആകുന്ന ഘടകങ്ങൾ ആണ്. എന്തെങ്കിലും കാരണം കൊണ്ട് മുടി നരച്ചാൽ വിഷമിക്കുകയാണ് നാം ചെയ്യാറുള്ളത്. കാരണം ഇത് പരിഹരിക്കുക അത്ര എളുപ്പം അല്ല എന്നത് നമുക്ക് അറിയാം. ഡൈ വാങ്ങി ഉപയോഗിക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള എളുപ്പ വഴിയായി പലരും കാണുന്നത്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
മുടി നരച്ചാൽ അതോർത്ത് വിഷമിക്കേണ്ട യാതൊരു കാര്യവും ഇല്ല. എല്ലാ ദിവസവും അൽപ്പ നേരം ഒന്ന് മാറ്റിവച്ചാൽ ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഒരു സ്പൂൺ എള്ളും, അൽപ്പം വെളിച്ചെണ്ണയുമാണ് ഇതിനായി നമുക്ക് വേണ്ടത്. ആദ്യം തലയിൽ തേയ്ക്കാൻ ആവശ്യത്തിനുള്ള എണ്ണ എടുത്ത് നന്നായി തിളപ്പിക്കുക. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആകും ഉത്തമം. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ എള്ള് ചേർക്കാം. ഇത് തിളച്ച ശേഷം തീ ഓഫ് ചെയ്യാം. ഇനി ചെറുചൂടോടെ ഇതെടുത്ത് തലയിൽ നന്നായി മസാജ് ചെയ്യാം. ദിവസേന ഇത് ചെയ്യുന്നത് നര കുറഞ്ഞ് മുടി കറുക്കുന്നതിന് കാരണം ആകും. കുളിക്കുമ്പോൾ ഈ എണ്ണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
Discussion about this post