നമ്മുടെ ഭക്ഷ്യവിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില.ഒന്ന് കറിവേപ്പില താളിച്ചാലേ കറികൾക്കും മറ്റ് വിഭവങ്ങൾക്കും ഒരു പൂർണത വരികയുള്ളൂ. പക്ഷേ കേവലം രുചി കൂട്ടുന്നതിനേക്കാൾ ഇതിന്റെ പോഷകമൂല്യം പലരും തിരിച്ചറിയുന്നില്ല. കറിവേപ്പില പോലെ കളയുന്നു എന്ന പ്രയോഗം ഒരു മൂലയിലോട്ട് മാറ്റിനിർത്തി ഈ സൂപ്പർ ഇലയെ കുറിച്ച് അറിയാം.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കറിവേപ്പില ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. അവയിൽ വിറ്റാമിൻ എ, ബി, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. കറിവേപ്പില പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്‌മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. പതിവായി കറിവേപ്പില ശരീരത്തിലെത്തിയാൽ അത് കൊളസ്ട്രോൾ അളവിനെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും കുറയ്ക്കും. കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കോർണിയ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കൂടാതെ കറിവേപ്പിലയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, ഫൈബർ, കരോട്ടിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ എ, ബി, സി, ബി 2, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
രാവിലെ ഉണർന്നെഴുന്നേറ്റ ഉടൻ രാവിലെ നാലഞ്ച് ഇല അരച്ചു കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുട്ടികൾക്ക് ഇത് നൽകിയാൽ വിശപ്പു കൂടും. ഇത് അരച്ച് മുറിവുകളിലോ ചതവുകളിലോ അരച്ചു പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
Discussion about this post