സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശിൽപ ബാല. അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത കാലത്തും യൂട്യൂബും മറ്റ് സോഷ്യൽമീഡിയയുമായി സജീവമായിരുന്നു താരം. തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് വീഡിയോ ആയി താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി താരത്തിനെ സോഷ്യൽമീഡിയയിലൊന്നും കാണാനില്ല. വലിയൊരു ബ്രേക്ക് എടുത്തത് പോലെയായിരുന്നു അത്.
ഇപ്പോഴിതാ പുതിയ വീഡിയോ ആയി താരം എത്തിയിട്ടുണ്ട്. ജീവിതത്തിലെ പുതിയ വിശേഷങ്ങളും ബ്രേക്ക് എടുത്തതിന് കാരണവും എല്ലാം താരം ഇതിൽ വെളിപ്പെടുത്തുന്നുണ്ട്. ഹൈഡ്രാഡൈനിറ്റിസ് സപ്പുറേറ്റീവ എന്ന അണ്ടറാം ഇഷ്യൂ ഉള്ളതായി രണ്ട് വർഷം മുൻപ് ഒരു വീഡിയോയിൽ താരം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും നടിക്കുണ്ടായിരുന്നു. അതിന്റെ അവസാനത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. പക്ഷേ അതിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ വീഡിയോ ചെയ്യാൻ സാധിച്ചില്ല. കംപ്ലീറ്റ് ആയി ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെ ആയിരിക്കണം ഒരു തിരിച്ചുവരന് എന്ന് കരുതിയിരുന്നു.ഈ പ്രശ്നങ്ങൾക്കിടയിൽ 12 കിലോയോളം ശരീര ഭാരം കൂടി. ഇമോഷണലി ഡൗൺ ആയപ്പോൾ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ കഴിഞ്ഞ് വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും ഞാനത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിങ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോൾ എന്ന് ശിൽപ ബാല പറയുന്നു.
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറിയെന്നും മകളെ കൊച്ചിയിലെ സ്‌കൂളിൽ ചേർത്തുവെന്നും താരം പറയുന്നുണ്ട്.
Discussion about this post