തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ(ഭിന്നശേഷിക്കാരനായ) വിദ്യാർത്ഥിയ്ക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം.എസ്എഫ്ഐ യൂണിയൻ പ്രവർത്തനത്തിന് പോകാത്തതിനാണ് വിദ്യാർത്ഥിയെ യൂണിയൻ ഭാരവാഹികൾ ക്രൂരമായി മർദ്ദിച്ചത്. ക്യാമ്പസിനുള്ളിൽ വച്ചാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
സംഭവത്തെ തുടർന്ന് തിരുവനന്തപുരം യൂണിയൻ ഭാരവാഹികളായ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് സംഭവത്തിൽ കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്.
Discussion about this post