ഇടുക്കി: യുവതിയെ തടഞ്ഞുനിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. വണ്ടൻമേട് പോലീസാണ് കേസെടുത്തത്.
ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ തടഞ്ഞു നിർത്തി തന്നെയും അച്ഛനെയും അപായപ്പെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ പോകുന്നയാളെ തോജോവധം ചെയ്ത് സന്ദേശം അയച്ചെന്നും പല തവണ താക്കീത് നൽകിയിട്ടും രാഷ്ട്രീയ സ്വാധീനമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നെന്നും പരാതിയിലുണ്ട്.
സംഭവം വിവാദമായതോടെ ബിജുബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തെന്നാണ് വിവരം. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ് അറിയിച്ചു
Discussion about this post