കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങിയ സിനിമകളിലൂടെ കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് ജയറാമിന്റെ മകന്‍ കാളിദാസിന്റേത്. അന്ന് മുതൽ തന്നെ ജയറാമിന്റെ കണ്ണന്‍ മലയാളികളുടെയും കണ്ണനായി മാറുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും നായകനായി കസറുകയാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ നമ്മൾ കണ്ട ആ കുട്ടി ഇന്ന് കല്യാണം ചെക്കന്‍ ആണ്. കാളിദാസ് വിവാഹിതനാകുകയാണ്. ഡിസംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. തരിണി കലിംഗരായർ ആണ് വധു.
വിവാഹത്തോട് അനുബന്ധിച്ചു നടന്ന പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വേദിയിൽ വച്ച് വളരെ വികാരാധീനനായി ജയറാം പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ ജമീൻ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്.ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്’ ജയറാം പറഞ്ഞു.
Discussion about this post