മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് നായികയായി ഉള്ള എൻട്രി.അഞ്ചാം വയസ് മുതൽ ആരംഭിച്ച അഭിനയജീവിതം മൂന്ന് പതിറ്റാണ്ടോളം തുടർന്ന കാവ്യ, സിനിമയ്ക്കായി പഠനം പോലും മാറ്റിവച്ചിരുന്നു. പിന്നീട് ആദ്യവിവാഹപരാജയത്തിന് ശേഷം നടൻ ദിലീപിനെ വിവാഹം ചെയ്ത് ലക്ഷ്യ എന്ന വസ്ത്ര ബ്രാൻഡിന്റെ ബിസിനസിലേക്കും കടന്നു.
ഇതിനിടെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും പൂർത്തിയാക്കി. നിലവിൽ ലക്ഷ്യ ബ്രാൻഡിന്റെ പ്രമോഷനും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് താരം.
മോഡലിങ് വീണ്ടും ആരംഭിച്ചശേഷം ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് തിരികെ വരാൻ കാവ്യ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്യയുടെ പ്രമോഷനായി സാരിയിൽ സുന്ദരിയായി കാവ്യ നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറായ അനൂപ് ഉപാസനയാണ് കാവ്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കല്യൺ ജ്വല്ലേഴ്സിന്റെ ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്, സ്ത്രീത്വം വിളങ്ങുന്ന മുഖം… പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും? എന്നിങ്ങനെയാണ് കമന്റുകൾ.
Discussion about this post