കണ്ണൂർ : എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് എം.കെ. രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്.
എം.കെ. രാഘവന്‍ ചെയര്‍മാനായ പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുളള മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള ഭരണസമിതി നീക്കത്തിനെതിരെയാണ് പ്രതിഷേധം. ബന്ധുവും കുഞ്ഞിമംഗലം സ്വദേശിയുമായ സി.പി.എമ്മുകാരന് ജോലി നല്‍കാന്‍ എം.കെ. രാഘവന്‍ എംപിയുടെ നീക്കം എന്നാണ് ആരോപണം.
ഇന്റര്‍വ്യൂ നിരീക്ഷിക്കാന്‍ എത്തിയ കോളേജ് ചെയര്‍മാന്‍ എം.കെ. രാഘവന്‍ എം.പിയെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ഇന്റര്‍വ്യൂ നടക്കുന്ന ഹാളിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.
Discussion about this post