തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെയും നടി ശോഭിത ധൂതിപാലയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇരുവരുടെയും പ്രൗഢഗംഭീരമായ വിവാഹചടങ്ങിലെ വിശേഷങ്ങളാണ് ആരാധകർ ആഘോഷിക്കുന്നത്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും പുറമെ നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണ് എന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്റ്റുഡിയോയിൽ ചായും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നു എന്നും നാഗാർജുന അക്കിനേനി പറഞ്ഞു.
എന്നാൽ വിവാഹചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ശോഭിതയ്ക്കെതിരെ വലിയ സൈബർ ആക്രമണങ്ങളാണ് വരുന്നത്. നാഗചൈതന്യയുടെ മുൻ ഭാര്യ സാമന്തയുടെ ആരാധകരാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് അഭ്യൂഹം. ശോഭിതയുടെ ആഭരണങ്ങൾ എല്ലാം കോപ്പിയടിയെന്നാണ് ആളുകളുടെ കണ്ടെത്തൽ. തെളിവ് സഹിതമാണ് ആളുകൾ ഇത് ചൂണ്ടിക്കാണിക്കുന്നത്. ബോളിവുഡ് താരസുന്ദരി ഐശ്വര്യറായിയും തെന്നിന്ത്യൻ താരസുന്ദരി തൃഷയും തിളങ്ങിയ മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഇരുവരും അണിഞ്ഞ ആഭരണങ്ങളാണ് ശോഭിത വിവാഹത്തിന് തിരഞ്ഞെടുത്തത്. ശോഭിത അണിഞ്ഞ 3 മാലകളിൽ ഒന്ന് കുന്തൻ ജോക്കർ നെക്ലേസ് ആയിരുന്നു. സമാനമായ രീതിയിലുള്ള ചോക്കർ പൊന്നിയൻ സെൽവനിൽ തൃഷ ധരിച്ചതായി കാണാം. ഇതിന് പുറമേ കുറച്ചുകൂടി വലിയ രീതിയിലുള്ള മാല ഐശ്വര്യ റായി ഈ സിനിമയിൽ ധരിച്ചത് ആയിരുന്നു.
ഐശ്വര്യറായിയുടെയും തൃഷയുടെയും മാലയും സാമന്തയുടെ ഭർത്താവും. ഈ പെൺകുട്ടിയ്ക്ക് സെക്കൻഡ് ഹാൻഡ് സാധനങ്ങൾ മാത്രമേ ഇഷ്ടപ്പെടുകയുള്ളോ? മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കാൻ നാണമില്ല, പിന്നയല്ലെ ആഭരണങ്ങൾ എന്ന് വരെ ആളുകൾ കുറ്റപ്പെടുത്തി. എന്നാൽ ശോഭിതയെ പിന്തുണച്ചും ആളുകളെത്തി. ഒന്നിച്ച് പോകാൻ സാധിക്കാത്തതിനാൽ സാമന്തയും നാഗചൈതന്യയും പിരിഞ്ഞു. അദ്ദേഹം വീണ്ടും വിവാഹിതനായി അതിൽ ശോഭിതയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ഇഷ്ടപ്പെട്ട ഡിസൈനിൽ ആഭരണം ധരിക്കുന്നത് കുറ്റമാണോയെന്നും ആളുകൾ ചോദിച്ചു
Discussion about this post