മലപ്പുറം: കാളികാവിൽ നിന്ന് 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവാഹിതയാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ആണ് കഴിഞ്ഞ മാസം ഒടുവില്‍ കാണാതായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് കാളികാവ് പോലീസ് കണ്ടെത്തിയിരുന്നു. അസം സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ അസം സ്വദേശിയായ യുവാവിന് പെണ്‍കുട്ടിയെ വിവാഹം ചെയ്‌തു നൽകിയിരുന്നു. പിതാവിനെയും വിവാഹം പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെയും കാളികാവ് പോലീസ് അറസ്‌റ്റ് ചെയ്‌തു.
ശൈശവ വിവാഹ നിരോധനനിയമ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിവാഹം കഴിച്ചയാളിൽ നിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് കാളികാവിലെ വാടകവീട്ടിൽ നിന്നു ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
കാളികാവ് പള്ളിശ്ശേരിയിൽ വാടക ക്വാട്ടേഴ്‌സിൽ നിന്നാണ് 14 കാരിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദിൽ നിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post