കൊച്ചി; ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരനും നടനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവസ്വദേശിനിയയ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്തസ്സും അഭിമാനവും സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കമുണ്ടെന്ന് വിധി പ്രസ്താവിക്കവെ ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്രമേനോന്റെ വാദം.
പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ‘2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി ആരോപിച്ചത്
രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.
Discussion about this post