നമ്മുടെ നാട്ടിൽ പണ്ട് മുതൽകേക് കാണപ്പെടുന്ന ഒരുജീവിതശൈലി രോഗമാണ് പ്രമേഹം. ആയുർവേദത്തിൽ ഇതിനെ മധുമേഹം എന്ന് പറയുന്നു.സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രമേഹത്തിന് പാരമ്പര്യവും പലപ്പോഴും ഒരുഘടകമാകാറുണ്ട്. രക്തത്തിലെ ഗ്രൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിദ്ധിക്കുന്നതാണ് ഇതിന്റെ ലക്ഷണം. പാൻക്രിയാസിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ നമുക്ക് ജീവിതശൈലിയിലും ഭക്ഷണശൈലിയിലും ഒട്ടേറം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ചില സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാവാം. അതിലൊന്നാണ് പച്ചപപ്പായ.വിറ്റാമിൻസി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.പച്ചപപ്പായയിൽ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്നു. പപ്പായ ദിവസവും ഭക്ഷണത്തോടൊപ്പം ഉപ്പിട്ട് വേവിച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് പ്രമേഹത്തിന്റെ കാര്യത്തിൽ കൃത്യമായ കുറവ് വരുത്തുന്നതിന് മികച്ചതാണ്.
പ്രമേഹത്തിന് മാത്രമല്ല, കൊളസ്‌ട്രോളിനും ചർമ്മപ്രശ്‌നങ്ങൾക്കും ആർത്തവപ്രശ്‌നങ്ങൾക്കും ഹൃദയാരോഗ്യത്തിനും പച്ചപപ്പായ വളരെ നല്ലതാണ്. കരൾ വൃത്തിയാക്കാനും ദഹനപ്രശ്‌നങ്ങളെ അകറ്റാനും പച്ചപപ്പായ ഗുണകരമാണ്. പച്ചപപ്പായ പോലെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ചെറിയ ഉള്ളിയും. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. ഇതല്ലെങ്കിൽ സാലഡ് രൂപത്തിലും കഴിക്കാം. തക്കാളി അരിഞ്ഞിട്ട്,കുരുമുളകും,നാരങ്ങാനീരും എല്ലാം ചേർത്തും കഴിക്കാം. ഉള്ളിയിലെ ഫൈബറുകൾ ഗുണം ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനും സഹായിക്കും.
Discussion about this post