മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് കലാഭവൻ മണി. മണിനാദം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹം മോളിവുഡിന് നൽകിയ ഓളം ഇപ്പോഴും ഉണ്ട്. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി തിളങ്ങി നിന്ന താരമായിരുന്നു കലാഭവൻ മണി. ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മ പങ്കിടുകയാണ് സംവിധായകൻ ലാൽ ജോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ആ സംഭവം ഇങ്ങനെ…രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈർഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കിൽ ഓക്കെ ആക്കുന്നതാണ്. പക്ഷെ ആ ഷോട്ട് മാത്രം എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. പത്ത് ടേക്ക് കഴിഞ്ഞതോടെ മണിയുടെ ആത്മവിശ്വാസം പോയി. അതോടെ മണിയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങിയെന്ന് ലാൽ ജോസ് പറയുന്നു. അത് നോക്കണ്ട, ഇപ്പോൾ അവന്റെ കയ്യിൽ നിന്നും പോയിരിക്കുകയാണ്. എല്ലാം സിംഗിൾ ടേക്കിൽ ചെയ്യുന്ന ആളാണ്. ഇത്രയും ആളുകൾ നിൽക്കെ തെറ്റ് വരുന്നു. അതിൽ നിന്നും ഉണ്ടായ അപമാനം കൊണ്ടാണ്. മറ്റുള്ളവർക്ക് അത് മനസിലാകും.പക്ഷെ മണിയ്ക്ക് സ്വയം തോന്നുന്നൊരു അപമാനം കൊണ്ടാണ് പ്രകോപിതനാകുന്നത്. അവനോട് ക്ഷമിക്കണം. അവന് പക്വതയില്ലാത്തതു കൊണ്ട് സംഭവിച്ചതാണെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ താൻ സമാധാനിപ്പിച്ചുവെന്നാണ് ലാൽ ജോസ് പറയുന്നത്. അങ്ങനെ 22-ാമത്തെ ടേക്കിൽ ആ രംഗം ഓക്കെയായെന്നും ലാൽ ജോസ് പറയുന്നു.
Discussion about this post