തീണ്ടൽ പലക മാറ്റി സകല ഹിന്ദുക്കൾക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനായി നടന്ന വൈക്കം സത്യഗ്രഹത്തിലേ ആദ്യത്തെ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്.
ആറടി ഉയരമുണ്ടായിരുന്ന അദേഹം ഒത്ത ശരീരപ്രകൃതക്കാരനുമായിരുന്നു..അതുകൊണ്ട് തന്നെ എന്തെങ്കിലുമൊക്കെ ഒന്ന് കടുപ്പിച്ച് പറഞാൽ അധികം ആരും എതിർക്കാൻ പോകാറില്ല. അയങ്കാളിയോടുള്ള എതിർപ്പിൻ്റെ ഫലമായി ജാതിക്കോമരങ്ങൾ ചേർന്ന് തീ വെച്ച് നശിപ്പിച്ച പുല്ലാട് ഗവ സ്കൂളിലെ വിദ്യാർത്ഥികൾക്ക്, ആ അനിഷ്ട സംഭവത്തിന് ശേഷം പഠിക്കാൻ ജാതിവ്യത്യാസം ഇല്ലാതെ സൗകര്യങ്ങൾ ഒരുക്കി നൽകിയത് കറുമ്പൻ ദൈവത്താനോടും പുല്ലാട് വൈദ്യനോടും ഒപ്പം ചിറ്റേടത്ത് ആയിരുന്നു എന്നത് കേരള നവോത്ഥാന ചരിത്രം വിസ്മരിച്ച ഒരേടാണ്.
ഗാന്ധിയെ കാണാൻ കേരളത്തിൽ നിന്ന് സബർമതിയിലേക്ക് പോയ ആദ്യത്തെ സേവകനാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള… സബർമതിയിൽ നിന്നും ഗാന്ധിയുടെ ആഹ്വാനം പ്രകാരം തിരികെ നാട്ടിലെത്തിയ ശങ്കുപ്പിള്ള എല്ലാ ഹൈന്ദവ വിഭാഗത്തിൽപ്പെടുന്ന ഹിന്ദുക്കളെയും വിളിച്ച് പന്തിഭോജനം നടത്തിയിരുന്നു. കേരളത്തിൽ ആദ്യകാലങ്ങളിൽ നടത്തപ്പെട്ട പന്തിഭോജനങ്ങളിൽ ഒന്നാണ് ഇത്. ഇതിന് അദേഹത്തിന് അന്നത്തെ സവർണ്ണ തമ്പുരാക്കന്മാരുടെ കയ്യിൽ നിന്നും ആക്രമണവും നേരിടേണ്ടി വന്നു. അന്ന് ശങ്കുപ്പിള്ളയ്ക്ക് താങ്ങും തണലുമായി നിന്ന്,വേണ്ട മാർഗ നിർദേശങ്ങൾ നൽകി പ്രചോദനം നൽകിയത് സാക്ഷാൽ ചട്ടമ്പി സ്വാമികളായിരുന്നു.
1923ൽ കാക്കിനാഡയിൽ ചേർന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിലാണ് ടീ കേ മാധവൻ കോൺഗ്രസിനെക്കൊണ്ട് അയിത്തോച്ചടനം പ്രധാന അജണ്ടയാക്കി മാറ്റുന്നത്… അന്ന് അതേ സമ്മേളനത്തിൽ പങ്കെടുക്കാൻ ശങ്കുപ്പിള്ളയും ഉണ്ടായിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്ക് ചേരാൻ ശങ്കുപിള്ളയെ ക്ഷണിക്കുന്നതും മാധവൻ തന്നെയായിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ രണ്ട് പ്രധാന ചുമതലകളാണ് അദേഹം വഹിച്ചിരുന്നത്.
1.വാളണ്ടിയർ ക്യാപ്ടൻ
2.ക്യാമ്പിലേക്ക് ആഹാര സാധനങ്ങൾ എത്തിക്കുന്ന ഫുട്‌കമ്മിറ്റിയുടെ ചുമതല.
ഓരോ ദിവസവും അറസ്റ്റ് ചെയ്യപ്പെട്ട് സത്യഗ്രഹികൾക്ക് പകരം അടുത്ത ദിവസങ്ങളിൽ ആര് പോകണം,പ്രതിഷേധത്തിൻ്റെ ഗാന്ധീയൻ രീതി എങ്ങനെയായിരിക്കണം എന്നൊക്കെ നിർദേശിച്ച് സത്യഗ്രഹികളേ അയച്ചിരുന്ന ചുമതല ശങ്കുപ്പിള്ളയ്ക്കായിരുന്നു. 1924 വൈക്കം സത്യാഗ്രഹത്തിൽ പങ്ക് ചേർന്ന് ജാതീയതയ്ക്കെതിരായി തനിക്ക് നൽകിയ ജോലികൾ ഭംഗിയായി നടത്തിക്കൊണ്ട് പോകവെയാണ് ഇണ്ടം തുരുത്തി മനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും ചിലർ ശങ്കുപ്പിള്ളയെ ആക്രമിക്കുന്നത്…ഇവർക്കൊപ്പം ചേർന്ന് പോലീസും അദേഹത്തെ ഉപദ്രവിച്ചു. ഇതോട് കൂടി തകരാറിലായ അദേഹത്തിൻ്റെ ആരോഗ്യം തിരികെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. കോട്ടുക്കുന്നേൽ നീലകണ്ഠൻ വൈക്കം മാധവൻ്റെ വീട്ടിലെത്തി അദേഹത്തെ പിൽക്കാലം ചികിത്സിച്ചിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിക്കപ്പെട്ട അദേഹം 1924 ഡിസംബർ 13ന്, ആ നവോത്ഥാന പുരുഷൻ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു.
പിൽക്കാലത്ത് കേരളത്തിലെ കോൺഗ്രസിൻ്റെ നെടുനായകൻമാരിൽ ഒരാളായി വളർത്തിക്കൊണ്ടു വരുവാൻ ഗാന്ധി തന്നെ നിനച്ചിരുന്ന ചിറ്റേടത്തിനെ മരണം കവർന്നത് ഗാന്ധിക്കും മനോവിഷമം ഉണ്ടാക്കി. ചങ്ങനാശ്ശേരിയിൽ പ്രസംഗിക്കാൻ എത്തിയ ഗാന്ധി ചിറ്റേടത്തിൻ്റെ ഒന്നര വയസുള്ള മകനെ എടുത്ത് ഒക്കത്ത് വെച്ചാണ് പ്രസംഗിച്ചത്.
വൈക്കം സത്യാഗ്രഹത്തിലേ ആദ്യത്തെ രക്തസാക്ഷിക്ക് കേരളം എന്താണ് തിരികെ നൽകിയത് എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയേണ്ടി വരും. അദേഹത്തിൻ്റെ ഒരു ജീവ ചരിത്രം എഴുതാൻ പോലും കേരളത്തിൽ ആരും ഇല്ലായിരുന്നു എന്ന് പറഞാൽ അത് ഒട്ടും അതിശയോക്തി അല്ല. തുർക്കിയിലെ ഖലീഫയ്ക്ക് വേണ്ടി ഇവിടെയുള്ള ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ വാര്യൻ കുന്നൻ്റെ പേരിൽ വർഷാ വർഷം ആഘോഷവും അനുസ്മരണവും സംഘടിപ്പിക്കുന്ന മതേതര പാർട്ടികൾ പക്ഷേ ഈ നവോത്ഥാന നായകനെ അറിയുക കൂടിയില്ല. അവർ ഭരണത്തിലിരുന്നപ്പോൾ ഇദേഹത്തോട് നീതി പുലർത്തിയ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നതും അറിയില്ല.
1975ൽ വൈക്കം സത്യഗ്രഹികളെ അനുസ്മരിക്കുന്ന സുവർണജൂബിലി ചടങ്ങിലും അനുസ്സ്മരണങ്ങളിലും അതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സത്യാഗ്രഹ സ്മരണികയിലും ചിറ്റേടത്ത് ശങ്കുപ്പിള്ള ഇല്ല. അങ്ങനെ പരിപൂർണമായി അവഗണിക്കപ്പെട്ട അദേഹത്തിൻ്റെ പെട്ടിയിൽ നിന്നും കണ്ടെടുക്കപ്പെട്ട ചില രേഖകളുടെ ഒക്കെ അടിസ്ഥാനത്തിലാണ് ഇന്ന് അദേഹത്തിൻ്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഏതാനും കാര്യങ്ങൾ ലഭിച്ചത് തന്നെ.
“മരണത്തെക്കാളും ഭയമാകും,
തീണ്ടൽപ്പലക നിൽക്കുന്ന നില കണ്ടാൽ,
അവയെല്ലാം നീക്കീട്ടവമാനം ഭൂമിക്കൊഴിവാക്കീടേണം
തിരുവൈക്കം വാഴും ശിവശംഭോ”
വൈക്കം സത്യാഗ്രഹത്തിൻ്റെ മഹാമന്ത്രമായിരുന്ന മുദ്രാവാക്യം ആയിരുന്നു മേൽപ്പറഞ്ഞത്…. മരണത്തേക്കാൾ ഭയമായ തീണ്ടൽ മാറ്റാൻ മരണം തന്നെ വരിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ളയ്ക്ക് ആദരവ് അർപ്പിക്കാതെ വൈക്കം സത്യഗ്രഹത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഹിന്ദുക്കൾക്ക് എങ്ങനെ കഴിയും?
#VaikomSatyagraha, #ChittedathuSankuPillai, #KeralaHistory, #IndianIndependence, #SocialReform, #Untouchability, #CivilRights
Discussion about this post