സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാവുകയാണ്
ഇളയദളപതി വിജയ്. അടുത്തിടെയാണ് ഇനി അഭിനയം ഇല്ലെന്നും പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും
നടൻ പരസ്യമായി പ്രഖ്യാപിക്കുന്നത്. ലക്ഷക്കണക്കിന് അണികളെ നിരത്തി താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനവും നടന്നിരുന്നു.
അതിനിടെ താരത്തിന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്ന തരത്തിൽ കുറേക്കാലമായി വാർത്തകൾ വരുന്നു.
എന്നാൽ, ഇതിൽ പ്രതികരിക്കാൻ നടനോ കുടുംബമോ ഭാര്യ സംഗീതയോ തയാറായിട്ടില്ല. അതിനിടെ, സംഗീതയുമായി പിരിയാൻ കാരണം പ്രമുഖ നടിയാണെന്ന അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം കീർത്തി സുരേഷിന്റെ വിവാഹത്തിന് എത്തിയത് വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. വിജയ് വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്തു വന്നിരുന്നു.
നടി തൃഷ കൃഷ്ണന്റെ ഒപ്പമാണ് വിജയ് എത്തിയത് എന്ന തരത്തിലുള്ള സംശയങ്ങള്‍ ആണ് പുതിയ വിവാദത്തിന് കാരണം. വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റിൽ വിവാഹ വേദിയിലേക്ക് എത്തിയത്. എയർപോർട്ടിൽ നിന്നും ആരോ പകർത്തിയ വീഡിയോയിൽ ഇരുവരും ഒരുമിച്ച് ഫ്‌ലൈറ്റിലേക്ക് കയറുന്നതും അവിടെനിന്ന് കാറിൽ പുറപ്പെടുന്നതുമായ ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുകയാണ്.
മാത്രമല്ല പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ലിസ്റ്റിൽ വിജയുടെയും തൃഷയുടെയും പേരുകളുമുണ്ട്. യാത്രകരുടെ പട്ടികയിൽ ഒന്നാം നമ്പറിൽ ജോസഫ് വിജയും രണ്ടാമത്തേത് തൃഷയുമാണ്. ഇവർക്കൊപ്പം മറ്റ് നാല് യാത്രക്കാർ കൂടിയുണ്ട്.
നീല ഷർട്ടും പാന്റും മാസ്കുമൊക്കെ വച്ച് വിജയും വെള്ള ടീഷർട്ടും ജീൻസും ധരിച്ച് കൂളിംഗ് ഗ്ലാസോട് കൂടി തൃഷയെയും വീഡിയോയില്‍. ഗോവയിൽ വച്ചാണ് കീർത്തിയുടെ വിവാഹം നടത്തിയത്. കുറേക്കാലമായി വിജയും തൃഷയും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ്.
15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിയോ എന്ന സിനിമയിലൂടെ താരങ്ങള്‍ വീണ്ടും ഒരുമിച്ചത്. ഇതിനുശേഷമാണ് വിജയുടെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചത്. ഇതെല്ലാം തൃഷ നടന്റെ ജീവിതത്തിലേക്ക് വന്നതോടെ സംഭവിച്ചതാണെന്ന് ആരോപണവും വന്നിരുന്നു. പുതിയ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ താരങ്ങൾ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.
Discussion about this post