തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിൽ ചെവിയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അടുത്തിടെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദ്ദിച്ച ദിവ്യാംഗനായ വിദ്യാർത്ഥിയുടെ സുഹൃത്തിനാണ് ഇപ്പോൾ മർദ്ദനമേറ്റത്. സുഹൃത്തിനെ മർദ്ദച്ചിച്ച സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റിനെതിരെ ശക്തമായ നിലപാടുമായി ലക്ഷദ്വീപ് സ്വദേശിയായ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി രംഗത്ത് എത്തിയിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമായിരുന്നു ആക്രമണം എന്നാണ് പരാതിയിൽ പറയുന്നത്.
യൂണിറ്റ് കമ്മിറ്റി അംഗം ആകാശിന്റെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. പാളയത്തെ ഹോസ്റ്റൽമുറിയിൽവച്ച് ക്രൂരമായി വിചാരണയും ഇവർ നടത്തിയിരുന്നു. മർദ്ദനത്തിന് പുറമേ പഠിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥി പറയുന്നുണ്ട്.
എന്തിനാണ് തന്നെ അടിച്ചതെന്ന് അറിയില്ല. യൂണിറ്റ് കമ്മിറ്റി അംഗം ആകാശ്, ആദിൽ, അഭിജിത്ത്, കൃപേഷ്, അമീഷ് എം ഷാജി എന്നിവരാണ് ഉപദ്രവിച്ചത്. ആദിൽ മർദ്ദിച്ചു. വയറ്റിലും മുഖത്തും ഇവർ അടിച്ചു. ഇതിന് ശേഷം ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചു. ഇത് കേരളമാണ് ലക്ഷദ്വീപ് അല്ല. യൂണിവേഴ്‌സിറ്റി കോളേജിന് വേറെ നിയമം ആണ് ഉള്ളത്. അതിനെതിരെ നിൽക്കരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം എന്നും വിദ്യാർത്ഥി വ്യക്തമാക്കി.
Discussion about this post