എറണാകുളം: നടൻ ബാല തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് സിനിമാ റിവ്യൂവർ ആയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ദേഷ്യം വന്നാൽ അത് ഭയങ്കരമായി കാണിക്കുന്ന ആളാണ് ബാല. താൻ ചെകുത്താന്റെ അടുത്തേയ്ക്ക് പോകുന്നത് ബാലയ്ക്ക് ഇഷ്ടമല്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം.
ബാല വളരെ ഇമോഷണൽ ആണ്. ആരോടെങ്കിലും സ്‌നേഹം തോന്നിയാൽ ബാല നന്നായി സ്‌നേഹിക്കും. ദേഷ്യം തോന്നിയാൽ ഭയങ്കര ദേഷ്യം ആണ്. വൈരാഗ്യം തോന്നിയാൽ ഭയങ്കര വൈരാഗ്യം. ചെകുത്താനും ബാലയും അയ്യപ്പനും കോശിയെയും പോലെയാണ്. ബാലയുടെ അടുത്ത് ഞാൻ പോകുന്നത് ചെകുത്താന് ഇഷ്ടമല്ല. അതുപോലെ ചെകുത്താന്റെ അടുത്ത് പോകുന്നത് ബാലയ്ക്കും ഇഷ്ടമല്ല. രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് നോക്കിയത്. രണ്ട് പേർക്കും അവരുടേത് ആയ പോസിറ്റീവും നെഗറ്റീവും ഉണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. രണ്ട് തവണ ബാല എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിയിട്ടുണ്ട്. പുള്ളി വളരെ ഇമോഷണൽ ആയ ആളാണ്. അതുകൊണ്ടാണ് കേസ് ഇല്ലെന്ന് പറഞ്ഞതെന്നും സന്തോഷ് വർക്കി വ്യക്തമാക്കി.
താരങ്ങൾക്ക് കൈ കൊടുക്കുന്നതിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമേയുള്ളു. പക്ഷെ അന്ന് എനിക്ക് കൈ തരാതെ പോയതിന് ഒരുപാട് പേർ ഒരു ആക്ടറിനെ അറ്റാക്ക് ചെയ്യുന്നത് കണ്ടു. അവർ പോകാനുള്ള തിരക്കിൽ ആയിരുന്നു. അതിനാലാണ് കൈ തരാകെ ഇരുന്നത്. അല്ലാതെ ജാഡ കാരണം അല്ല. നിത്യ മേനോൻ ടഫ് ആയ വ്യക്തിത്വം ഉള്ള നടിയാണ്. ഐശ്വര്യ ലക്ഷ്മി നല്ല നടിയാണ്. നിഖില വിമൽ ബോൾഡ് ആണ്, പക്ഷെ ചളി കുറയ്ക്കണം. സുന്ദരനാണ് ടൊവിനോ തോമസ്. പക്ഷെ വലിയ നടനാണെന്ന് പറയാൻ പറ്റില്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
Discussion about this post