വീട്ടിലെ ബാത്ത് റൂം വൃത്തിയാക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ടൈലിലെ കറകൾ. ഇത്ര തന്നെ ബ്രഷുകൊണ്ട് ഉരച്ചാലും ഈ കറകൾ പോകാറില്ല. ബാത്ത്‌റൂമിനുള്ളിൽ വെള്ള നിറത്തിലുള്ള ടൈലുകൾ ആണെങ്കിൽ ഈ കറകൾ എടുത്ത് അറിയുകയും അത് ബാത്ത് റൂമിന്റെ ഭംഗി നഷ്ടമാകുകയും ചെയ്യും. പരസ്യങ്ങളിൽ കാണുന്ന വിലയേറിയ ബാത്ത് റൂം ലിക്വിഡുകളെയാണ് ഇത് പരിഹരിക്കാൻ എല്ലാവരും ആശ്രയിക്കാറുള്ളത്. എന്നാൽ ഇത് പൂർണമായി ഫലം ചെയ്യാറില്ല എന്നതാണ് വാസ്തവം.
ബാത്ത് റൂമിന്റെ വൃത്തിക്കുറവ് വീട്ടിലുള്ളവരുടെ ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. ബാത്ത് റൂമിലെ കറകൾ കണ്ടാൽ അതിഥികൾ എന്ത് വിചാരിക്കും എന്നാകും നമ്മുടെ ചിന്ത. എന്നാൽ ബാത്ത് റൂമിലെ കറകൾ ഇനി സ്വസ്ഥത കെടുത്തുകയില്ല. ഇതിനായി ഒരു പിടി ഉപ്പ് മാത്രം മതിയാകും.
ഒരു പാത്രത്തിൽ അൽപ്പം ഉപ്പ് എടുക്കുക. ശേഷം ഇതിലേക്ക് അൽപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും കൂടി ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം ആണ് ടൈൽ കഴുകാൻ ഉപയോഗിക്കേണ്ടത്. വിനാഗിരിയും ഉപ്പും ചേർത്ത മിശ്രിതത്തിലേക്ക് ഇനി അൽപ്പം വെള്ളം ഒഴിക്കാം. ഇതിലേക്ക് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്ത് റൂം ക്ലീനറോ, സോപ്പ് പൊടിയോ ചേർക്കാം. ഇത് നന്നായി യോജിപ്പിക്കുക.
ഈ വെള്ളം ഒഴിച്ച് ഇനി ബാത്ത് റൂം കഴുകാം. ടൈൽസിലെ കറകൾ മാഞ്ഞ് പോകുമെന്ന് മാത്രമല്ല, പാറ്റയും പല്ലിയും ബാത്ത് റൂമിലേക്ക് വരുന്നതും ഇതോടെ ഇല്ലാതാകും. ഇനി ഉപ്പും നാരങ്ങയും ചേർത്ത മിശ്രിതത്തിൽ അൽപ്പം പേസ്റ്റ് കൂടി ചേർക്കാം. ഇത് ഉപയോഗിച്ച് പൈപ്പുകളും ബാത്ത് റൂമിന്റെ മറ്റ് ഭാഗങ്ങളും വൃത്തിയാക്കാം.
Discussion about this post