സിനിമ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നയന്‍താരയും ചിമ്പുവും തമ്മിലുള്ളത്. ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും നയന്‍താര വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായെങ്കിലും ഇരുവരുടെയും ബന്ധം ഇപ്പോഴും ചർച്ചയാവാറുണ്ട്.
സമീപകാലത്ത് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ പഴയ റിലേഷന്‍ഷിപ്പിനെ കുറിച്ച് തുറന്ന് സംസാരിച്ചതോടെ, ആ ബന്ധം വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയാണ്. ചിമ്പുവുമായുള്ള ബ്രേക്കപ്പിന് ശേഷം ലൈഫില്‍ ചിലത് പഠിച്ചു എന്നാണ് ഡോക്യുമെന്ററിയില്‍ നയന്‍താര പറഞ്ഞത്.
എന്തായിരുന്നു രണ്ട് ബ്രേക്കപ്പിനും കാരണം എന്ന് നയന്‍താര ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും ആ പ്രണയ പരാജയങ്ങള്‍ക്ക് ശേഷം നിരുപാധിക സ്‌നേഹത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നും, അത് മാറിയത് വിഘ്‌നേശ് ശിവന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നും ആണ് നയന്‍ പറയുന്നത്.
ഇപ്പോഴിതാ, പഴയ ഒരു അഭിമുഖത്തില്‍ ബ്രേക്കപ്പിനെ കുറിച്ച് ചിമ്പു സംസാരിച്ച വീഡിയോ ആണ് വൈറലാവുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്ന രീതിയിലാണ് ചിമ്പു ആഭിമുഖ്യത്തില്‍ പറഞ്ഞത്. വേര്‍പിരിഞ്ഞതിന് ശേഷം ആരാണ് ആദ്യം സോറി പറഞ്ഞത് എന്ന ചോദ്യത്തിന് സോറി പറയാന്‍ മാത്രം ഞങ്ങള്‍ അടിച്ചു പിരിയുകയോ പരസ്പരം ഉപദ്രവിയ്ക്കുകയോ ചെയ്തില്ലല്ലോ എന്നായിരുന്നു ചിമ്പുവിന്റെ ഉത്തരം. ബ്രേക്കപ്പിന് ശേഷം, സാധാരണയായി കണ്ടു, സാധാരണ സംസാരിക്കുന്നതുപോലെ സംസാരിച്ചു. അത്രമാത്രം. അത് കഴിഞ്ഞുപോയ കാര്യങ്ങളാണ്. അതിനെ കുറിച്ച് സംസാരിക്കേണ്ടതേയില്ല എന്നും നടന്‍ പ്രതികരിച്ചു.
തങ്ങൾ രണ്ട് പേരും ഒന്നായിരുന്നു, ഒരു പ്രത്യേക വിഷയത്തിന് വേര്‍പിരിഞ്ഞു. അതിന് ശേഷം കണ്ടുമുട്ടിയാല്‍ ഹായ്, ഹലോ പറയുന്ന തരം സുഹൃത്തുക്കളായി മാറി എന്നും ചിമ്പു പറഞ്ഞിരുന്നു.
Discussion about this post