തൃശ്ശൂർ : സമയോചിത ഇടപെടലിലൂടെ രണ്ട് വയ്‌സുകാരന്റെ ജീവൻ രക്ഷിച്ച് അമ്മ. ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നാണ് അമ്മ സമയോചിതമായ ഇടപെടലിലൂടെ രണ്ട് വയസുകാരനെ രക്ഷിച്ചത്. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് സംഭവം . മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് ഏതാനും ദിവസം മുൻപ് സംഭവം നടന്നത്. ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയാണ് കുട്ടിയെ രക്ഷിച്ചത.്
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. അമ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ഗേറ്റിനടുത്ത് ചെന്ന് നിൽകുന്നത് കാണാം. ഇതേ സമയം തന്നെ ഗേറ്റ് നിലംപതിക്കുകയുമായിരുന്നു. എന്നാൽ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.
Discussion about this post