വാഷിംഗ്ടൺ : അമരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്. അക്രമിയായ വിദ്യാർത്ഥിയടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. 6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്‌കൂൾ അടയ്ക്കാനിരിക്കെയാണ് സംഭവം നടന്നത്.
അമേരിക്കയിലെ വിസ്‌കോൺസിനിലെ എബണ്ടൻറ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വെയിവെയ്പ്പ് നടന്നത്. സ്‌കൂളിലേക്ക് 15 വയസുള്ള പെൺകുട്ടി തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. വെടിവെയ്പ്പിൽ അദ്ധ്യാപകനും 4 സഹപാഠികളും മരിച്ചു.
വെടിവപ്പ് നടന്നതറിഞ്ഞ് സകൂളിലെത്തുമ്പോൾ അക്രമിയടക്കം 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും രണ്ട് പേർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടതായും മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് അറിയിച്ചു. വെടിവെപ്പിന് ശേഷം വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ല എന്ന് പോലീസ് പറഞ്ഞു.
വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അക്രമിയായ വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post