ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീകളുടെ ധാരണകൾ എല്ലാം മാറിവരികയാണ്. പുരുഷനുമാത്രമല്ല, തങ്ങൾക്കും ലൈംഗികതയിൽ പൂർണ തൃപ്തി വേണമെന്ന് ഇന്ന് സ്ത്രീകൾ ശഠിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച അറിവുകൾ സ്വായത്തം ആക്കാനും സ്ത്രീകൾ മടിച്ചിരുന്നില്ല. പണ്ട് കാലത്ത് രതിമൂർച്ഛ എന്തെന്ന് അറിയാത്ത സ്ത്രീകൾ ആയിരുന്നു നമുക്ക് ചുറ്റും ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇതെല്ലാം മാറിയിരിക്കുന്നു.
സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായ ധാരണ ഉള്ളവരാണ് ഇന്നത്തെ സ്ത്രീകൾ. സ്വന്തം ശരീരത്തെ ആഴത്തിൽ അറിയാൻ കൗമാരം മുതൽക്ക് തന്നെ അവർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വന്തം ശരീരത്തെ കൂടുതലായി ശ്രദ്ധിക്കുന്നവർക്കാണ് നല്ല രീതിയിൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നാണ് പഠനം വ്യക്തമാക്കുന്നത്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സിലെ സൈക്കോളജി വിഭാഗം ഗവേഷകയായ മേഗൻ ക്ലബുൺഡേ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്. രതിമൂർച്ഛയ്ക്കായി സ്ത്രീകൾ തങ്ങളുടെ തലയല്ല, മറിച്ച് ശരീരത്തിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നാണ് പഠനം വ്യക്തമാക്കുന്നത് എന്ന് മേഗൻ വ്യക്തമാക്കി. ആധുനിക കാലത്ത് ഈ പഠനത്തിന് വലിയ പ്രസക്തിയാണ് ഉള്ളത്. കാരണം ഇതുമായി ബന്ധപ്പെട്ട് നിരവധി മാനസിക സംഘർഷങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. രതിമൂർച്ഛ എന്നത് സ്വാഭാവികമായി എല്ലാവർക്കും ഉണ്ടാകുന്ന കാര്യമാണ്. എന്നാൽ ഇത് എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്നതിലേക്കുള്ള വഴിയാണ് ഈ പഠനം എന്നും മേഗൻ പറയുന്നു.
360 പേരിലാണ് ഇതുമായി മേഗനും സംഘവും ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയത്. ഇതിൽ 94 ശതമാനം പേരും സ്ത്രീകൾ ആയിരുന്നു. രണ്ട് ട്രാൻസ്‌മെനിനെയും, സ്ത്രീ ലിംഗത്തോട് കൂടി ജനിച്ച് ലിംഗം തിരിച്ചറിയാൻ സാധിക്കാത്ത 17 പേരെയും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post