കാലിഫോര്‍ണിയ: ഇങ്ങ് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് ക്രിസ്മസ് ആഘോഷം. ബഹിരാകാശത്തെ സാന്‍റാക്ലോസുമാരായി സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെടിടും ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ക്രിസ്‌തുമസിന് മുന്നോടിയായി നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിച്ചിരുന്നു.
ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് നിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ തന്നെയാണ് എക്സിൽ പങ്കുവച്ചത്. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വച്ച് ഹാം റേഡിയോയിൽ സംസാരിക്കുന്ന ചിത്രവും ഉണ്ട്.
നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്‍റെ വീഡിയോ വൈറലായിരുന്നു. ആറ് മാസത്തിലധികമായി സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നു. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വിൽമോറും ആരംഭിച്ചെങ്കിലും വീണ്ടും നിരാശയാണ്. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്ന മടങ്ങിവരവ് വീണ്ടും വൈകും എന്നാണ് വിവരം. 2025 ഏപ്രില്‍ മാസമാകും സുനിതയും ബുച്ചും ബഹിരാകാശത്ത് നിന്ന് യാത്ര തിരിക്കുക.
Discussion about this post