പനാജി: ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തോടെ കീര്‍ത്തി അഭിനയം നിര്‍ത്തുമോ എന്ന ചോദ്യങ്ങള്‍ നിരവധി ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു. ആന്റണിയെപ്പോലെ ബിസിനസിലായിരിക്കുമോ താരത്തിന്റെ ശ്രദ്ധ എന്നും ചോദ്യങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം ഉത്തരവുമായി കീര്‍ത്തി തന്നെ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും കീര്‍ത്തി പങ്കുവെച്ചിരുന്നു.
ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേബി ജോണിന്റെ പോസ്റ്ററാണ് കീര്‍ത്തി പങ്കുവെച്ചത്. ഡിസംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
കല്യാണത്തിന് പിന്നാലെ, പുതിയ ചിത്രത്തിന്റെ പോസ്റ്ററും എത്തിയതോടെ
അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ലെന്നു ആരാധകര്‍ പറയുന്നു.
Discussion about this post