വ്യക്തി ജീവിതത്തിന്റെ പേരിലും തൊഴിൽ ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടം നേടുന്ന നിരവധി താരങ്ങൾ ഉണ്ട്. ഇതിൽ പലതും വലിയ ചർച്ചകൾക്ക് വഴിമാറാറുമുണ്ട്. നിരവധി വെല്ലുവിളികൾ തരണം ചെയ്ത ശേഷമാണ് പല സിനിമാ താരങ്ങൾക്കും ഇപ്പോഴുള്ള പ്രശസ്തിയും ശ്രദ്ധയും ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കഥകൾ പലപ്പോഴായി ഇവർ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. സിനിമാ കഥയെ പോലും വെല്ലുന്ന കഥയായിരിക്കും ഇവരിൽ പലർക്കും പറയാനുണ്ടാകുക. ഇത്തരത്തിൽ ഒരു കഥ നമ്മുടെ പ്രിയപ്പെട്ട താരം രശ്മിക മന്ദാനയ്ക്കും ഉണ്ട്.
തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ശക്തമായ സ്വാധീനം ഉള്ള നടിയാണ് രശ്മിക മന്ദാന. 20ാമത്തെ വയസിലാണ് രശ്മിക മന്ദാന സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. എട്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ന് മുൻനിര നടിയായി രശ്മിക മാറിയിരിക്കുന്നു. സിനിമയിൽ അരങ്ങേറ്റം കുറിച്ച് തൊട്ടടുത്ത വർഷം ആയിരുന്നു രശ്മികയുടെ വിവാഹ നിശ്ചയം. 34 കാരനായ രാക്ഷിതുമായിട്ടായിരുന്നു രശ്മികയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ 12 മാസം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
വിജയ് ദേവരക്കൊണ്ട നായികയായ ഗീതാ ഗോവിത്തിലൂടെയാണ് രശ്മിക പാൻ ഇന്ത്യൻ താരമാകുന്നത്. പിന്നീടും ദേവരക്കൊണ്ടയ്‌ക്കൊപ്പം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇതോടെ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയി മാറി ഇരുവരും. പിന്നാലെ ഇവരെക്കുറിച്ചുള്ള ഗോസിപ്പുകളും പുറത്തിറങ്ങി. ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് രശ്മിക പങ്കുവച്ച ചിത്രം ഈ ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.
ഇതിനിടെ തന്റെ പങ്കാളി എങ്ങനെ ആകണം എന്നതിനെക്കുറിച്ച് രശ്മിക ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഓരോ ചുവടിലും തന്നെ പിന്തുണയ്ക്കുന്ന വ്യക്തി ആയിരിക്കണം തന്റെ പങ്കാളി എന്നായിരുന്നു രശ്മിക പറഞ്ഞത്. തന്നോട് സ്‌നേഹവും അനുകമ്പയും എല്ലാം ഉള്ള വ്യക്തി ആയിരിക്കണം പങ്കാളി എന്നും നടി പറഞ്ഞിരുന്നു. ഇതെല്ലാം കേൾക്കുന്ന ആരാധകർ രശ്മിക വിജയ് ദേവക്കൊണ്ടയുമായി ഡേറ്റിംഗിലാണെന്ന് ഉറപ്പിക്കുന്നു.
Discussion about this post