കണ്ണൂർ: ഉളിക്കലിൽ വീടിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. പരിക്കളം സ്വദേശി മൈലപ്രവൻ ഗിരീഷ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയോടെയായിരുന്നു സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. ഉളിക്കൽ പോലീസിന്റേതാണ് നടപടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗിരീഷിന്റെ വീടിന്റെ ടെറസിലാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ടെറസിൽ പരിശോധന നടത്തി. തുടർന്നാണ് ബോംബ് സ്‌ഫോടനം ആണെന്ന് വ്യക്തമായത്. ഇവിടെ നിന്നും മൂന്ന് ബോംബുകളും പിടിച്ചെടുത്തു.
ഐസ്‌ക്രീം ബോളുകളിൽ നിർമ്മിച്ച മൂന്ന് ബോംബുകൾ ആണ് കണ്ടെത്തിയത്. ഇവ പോലീസ് നിർവ്വീര്യമാക്കി. ഇതിന് പിന്നാലെ ഗിരീഷിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗിരീഷിന്റെ അമ്മയും അമ്മയുടെ സഹോദരിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഒരു വർഷം മുൻപാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്.
Discussion about this post