കൊച്ചി: കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസായ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. താരം ടൈറ്റിൽ കഥാപാത്രമായി എത്തിയ മാർക്കോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വയലൻസ് സിനിമകൾക്കുള്ള ഒരു ബെഞ്ച് മാർക്കായിരിക്കും മാർക്കോ, ഇനിയൊരു ആക്ഷൻ സിനിമ ചെയ്യുമ്പോൾ അത് മാർക്കോയ്ക്കും മുകളിൽ നിൽക്കണമെന്ന് ആലോചിച്ചുപോകുമെന്നും അദ്ദേഹം പറയുന്നു.
വിഷു റിലീസായെത്തിയ ജയ് ഗണേഷ് എന്ന ചിത്രത്തെ കുറിച്ചും ബോക്സ് ഓഫീസിൽ നേരിട്ട പരാജയത്തെ കുറിച്ച് സംസാരിച്ച ഉണ്ണി മുകുന്ദൻ ക്രിസ്മസിൽ വിജയം തനിക്കൊപ്പമാണെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിഷുവിനായിരുന്നു ജയ് ഗണേഷ്. അതിലെ കഥാപ്ത്രങ്ങൾ അവതരിപ്പിച്ച രഹാൻ അടക്കമുള്ള ബാലതാരങ്ങൾ ഇതിലുണ്ട്. വിഷു കൈയ്യീന്ന് പോയിരുന്നു. പക്ഷേ ക്രിസ്മസ് എനിക്ക് തന്നെയെന്ന് താരം പറഞ്ഞു.
ജനുവരി 20നാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.മലയാളത്തിലെ മോസ്റ്റ് വയലൻറ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് റിലീസ് ദിനത്തിൽത്തന്നെ എത്തിയ പ്രേക്ഷകാഭിപ്രായം. ചിത്രം കേരളത്തിൽ നിന്ന് 4.5 കോടിയോളം രൂപ നേടിയതായാണ് വിവിധ ട്രാക്കർമാർ അറിയിക്കുന്നത്.
Discussion about this post