ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട മലയാളി നടിമാരിൽ ഒരാളാണ് കാവ്യാ മാധവൻ. മലയാള സിനിമാ ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന കാവ്യ മാധവൻ ദിലീപിന്റെ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ പുറത്തറിഞ്ഞതോടെയാണ് പ്രേഷകരുടെ കണ്ണിലെ കരടായി മാറിയത്. ദിലീപിനെ വിവാഹം ചെയ്ത ശേഷം മലയാളികളുടെ ഏറ്റവും വെറുക്കപ്പെട്ട നടിയായി കാവ്യമാറി. വിവാഹ ശേഷം കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിനെ രൂക്ഷമായ ഭാഷയിൽ ആയിരുന്നു ആളുകൾ വിമർശിച്ചിരുന്നത്. എന്നാൽ ഈ അവസ്ഥമാറിയെന്ന് വേണം ഇപ്പോഴത്തെ ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കേണ്ടത്.
ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു. ലക്ഷ്യ എന്ന പേരിൽ ആരംഭിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ തിരക്കുകളിൽ ആയി താരം പിന്നീട്. അൽപ്പമൊന്ന് കെട്ടടങ്ങിയ വിവാദം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉൾപ്പെട്ടതോടെ വീണ്ടും സജീവമായി. ഇതിനിടെ നടിയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റുകളും നിറഞ്ഞു. ഇതിനിടെ ആയിരുന്നു താരം ഒരു മകൾക്ക് ജന്മം നൽകിയത്.
മകൾ സ്‌കൂളിൽ പോകാൻ ആരംഭിച്ചതോടെ നടി വീണ്ടും ബിസിനസ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷ്യയുടെ ഒഫീഷ്യൽ മോഡൽ കൂടിയായ കാവ്യ ഇപ്പോൾ സ്വന്തം ശരീരവും ശ്രദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രം ഇത് തെളിയിക്കുന്നതാണ്.
സാരിയും ചുരിദാറും ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ഇപ്പോൾ കാവ്യ അടിയ്ക്കടി പങ്കുവയ്ക്കുന്നത്. ലക്ഷ്യയുടെ പ്രമോഷന് വേണ്ടിയാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്. എന്നാൽ വസ്ത്രത്തെക്കാൾ ആളുകളുടെ മനസിൽ കാവ്യയുടെ സൗന്ദര്യമാണ് പതിയുന്നത്. അതുകൊണ്ട് തന്നെ ഓരോ ചിത്രത്തിനും താഴെ കാവ്യയ്ക്ക് വലിയ അഭിനന്ദനം ആണ് ലഭിക്കുന്നത്.
Discussion about this post