കുവൈത്ത്; ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി ചെയ്ത് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. എണ്ണശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകത്തിനായി ക്യൂനിൽക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകം ഇറക്കുമതി ചെയ്യാൻ ഓർഡർ ചെയ്തിരുന്നു. ഈ ഓർഡർ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
ഇതോടെ വിവിധ അറബ് രാജ്യങ്ങളും ഇതോടെ കുവൈത്തിന്റെ ചുവടുപിടിച്ച് ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്രയും വില നൽകി ചാണകം വാങ്ങുന്നത് എന്തിനാണെന്നും ആളുകൾ അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കാർഷിക രംഗത്തെ ശാസ്ത്രജ്ഞർ ചാണകത്തിന്റെ ചില പ്രത്യക ഗുണങ്ങളെ കുറിച്ച് ചില കണ്ടെത്തൽ നടത്തിയിരുന്നു. ഗൾഫ് നാടുകളിലെ ഈന്തപ്പന വിളകളുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഒന്നാണ് ചാണകമെന്നായിരുന്നു കണ്ടെത്തൽ. ചാണകം വളമായി ഉപയോഗിക്കുന്നതിലൂടെ മൊത്തത്തിലെ ഉത്പാദനവും വിളകളുടെ വലുപ്പത്തിലും വലിയ വ്യത്യാസം ഉണ്ടായി. ഇതോടെ കുവൈത്തിലും മറ്റ് അറബ് രാജ്യങ്ങളിലും ചാണകത്തിന് ആവശ്യക്കാരേറി.ഇതോടെ ഇന്ത്യയിലെ ചാണക കയറ്റുമതി ഇരട്ടിക്കുകയായിരുന്നു.
നിലവിൽ ഇന്ത്യയിൽ 30 മുതൽ 50 രൂപ വരെയാണ് ഒരു കിലോ ഗ്രാം ചാണകത്തിന്റെ വില. വിദേശ രാജ്യങ്ങൾ ഇന്ത്യയിലെ ചാണകത്തിന് ആവശ്യവുമായി എത്തിയാൽ ഇന്ത്യയിൽ വില വീണ്ടും ഉയരാനുള്ള സാദ്ധ്യതയുണ്ട്. ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ നിന്നും ഓരോ ദിവസവും 30 ദശലക്ഷം ടൺ ചാണകം ലഭ്യമാകും. ഇത് വിപണിയിലെത്തിച്ചാൽ സാമ്പത്തികരംഗത്തിന് നല്ലൊരു ഉണർവാകും.
Discussion about this post