ചെന്നൈ: സിനിമയെ വെല്ലുന്ന ജീവിതമാണ് നടി ഷക്കീലയുടേത്. ദാരിദ്ര്യത്തിൽ നിന്നും സിനിമയിൽ എത്തിയ നടി ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധേയായി. 23ാം വയസ്സിൽ ആയിരുന്നു ഗ്ലാമറസ് രംഗങ്ങളിലൂടെ താരം സിനിമയിൽ സജീവമായത്. പിന്നീട് യുവാക്കളുടെ ഹരമായി ഷക്കീല മാറി. മലയാളത്തിൽ ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും ഷക്കീല ഇടവേളയെടുത്തു.
സിനിമയിൽ നിന്ന് വിട്ടുനിന്നുവെങ്കിലും മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലൂടെ സിനിമാ ലോകത്തെ ചർച്ചാ വിഷയമായി ഷക്കീല പറഞ്ഞു. പലപ്പോഴും സിനിമാ ലോകത്തെ അപ്രിയ സത്യങ്ങൾ ഷക്കീല വെളിപ്പെടുത്താറുണ്ട്. പ്രണയത്തെക്കുറിച്ചും പ്രണയത്തകർച്ചയെ കുറിച്ചും ഷക്കീല പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താനൊരാളെ പ്രണയിക്കുന്നുണ്ടെന്നാണ് ഷക്കീല അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയെ ആണ് പ്രണയിക്കുന്നത് എന്നാണ് ഷക്കീല പറയുന്നത്. ഇയാളെ വൈകാതെ വിവാഹം കഴിക്കുമെന്നും ഷക്കീല പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഷക്കീല പുറത്ത് പറഞ്ഞിട്ടില്ല.
ഒരാളുമായി പ്രണയത്തിലാണ്. എന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയുമായെ ആണ് പ്രണയിക്കുന്നത്. അയാളെ വൈകാതെ വിവാഹം ചെയ്യും. എന്റെ വിവാഹം വീട്ടിൽ അംഗീകരിക്കില്ല. അത് അങ്ങനെയാണ്. ഈ വിവാഹം നടക്കില്ലെന്ന് എനിക്ക് അറിയാം. അത് അറിഞ്ഞിട്ടു തന്നെയാണ് പ്രണയിക്കുന്നത്. കാമുകനുമായി ഒന്നിക്കാൻ പോരാടാനും തയ്യാറാണെന്നും ഷക്കീല കൂട്ടിച്ചേർത്തു.
Discussion about this post