പുത്തൻപ്രതീക്ഷകളേകി പുതുവർഷം പിറക്കാൻ പോകുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വർഷം കടന്നുപോയോ എന്ന് ചിന്തിക്കാൻ പോലും നേരമില്ല. 2025 ദാ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. 2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇനി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഒട്ടനവധിയാണ്. ജീവിതവിജയത്തിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സക്‌സസ് തിയറി കോ. ഇൻസ്റ്റഗ്രാമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
2024 ലെ കുറിച്ച് കുഞ്ഞ് അവലോകനം
പോയവർഷത്തെ കുറിച്ച് ഒരു എത്തിനോട്ടം നടത്തുക. എന്തൊക്കഎ നല്ല,ചീത്ത അനുഭവങ്ങൾ ഉണ്ടായി. എവിടെയൊക്കെ പാഠങ്ങൾ പഠിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തി നോട്ട് ബുക്കിൽ കുറിച്ചുവയ്ക്കുക.
2025 ലെ ലക്ഷ്യങ്ങൾ
പുതുവർഷത്തിലേക്ക് വ്യക്തമായ പ്ലാൻ തയ്യാറാക്കുക. ലക്ഷ്യങ്ങൾ കുറിച്ചുവയ്ക്കുക. ചെറുലക്ഷ്യങ്ങളാക്കി അവയെ വിഭജിച്ച് എപ്പോൾ എന്ത് ചെയ്യാനാകുമെന്ന് ആസൂത്രണം ചെയ്യുക.
കർമ്മ പദ്ധതി
ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി കർമ്മപദ്ധതി തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി ബന്ധപ്പെടേണ്ട വ്യക്തികൾ, കമ്പനികൾ, വിഭവങ്ങൾ,മുന്നിൽ വരാവുന്ന തടസ്സങ്ങൾ എന്നിവയെല്ലാം അടങ്ങിയതായിരിക്കണം കർമ്മ പദ്ധതി
ഈ വർഷത്തെ നേട്ടങ്ങളെ സ്വയം അഭിനന്ദിക്കുക
ഈ വർഷം നേടിയത് കുഞ്ഞുനേട്ടങ്ങളായാലും സ്വയം അഭിനന്ദിക്കുക, അത് നാളേക്കുള്ള ഊർജ്ജമായി മാറും.
നന്ദി പറച്ചിൽ
ഈ വർഷം ആരൊക്കെ സഹായം ചെയ്തു, എന്തൊക്കെ പഠിപ്പിച്ചു. നന്ദിവാക്ക് പറയാതെ പുതുവർഷം ആരംഭിക്കരുത്. കുഞ്ഞുകുഞ്ഞ് സമ്മാനങ്ങളും കൈമാറുക. ഡയറിയിൽ കുറിച്ചുവയ്ക്കുക.
ഫോൺ
ഫോണിലെ ഫോട്ടോകൾ ക്രമീകരിക്കുക. ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യാനും ഫോട്ടോ ആൽബം ഉണ്ടാക്കാനും ശ്രമിക്കുക. കോൺടാക്ട് ലിസ്റ്റിലൂടെ കണ്ണോടിച്ച് സുഹൃത്തുക്കളോടും മറ്റും ഒരു മെസേജിലൂടെയോ കോളിലൂടെയോ ബന്ധം പുലർത്തുക
Discussion about this post