മലപ്പുറം: നിലമ്പൂരിൽ ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലി. ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന സിറ്റി പാലസ് ഹോട്ടലിലാണ് സംഭവം. ഉപഭോക്താക്കൾ പരാതി നൽകിയതിന് പിന്നാലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി അടപ്പിച്ചു.
പനമരം സ്വദേശികളായ ബൈജു, നൗഫൽ എന്നവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ നിന്നും ആയിരുന്നു പല്ലിയെ ലഭിച്ചത്. കഴിക്കുന്നതിനിടെ അതിനുള്ളിൽ ചത്ത പല്ലിയെ കാണുകയായിരുന്നു. ഉടനെ ഇവർ ഇക്കാര്യം ഹോട്ടൽ ജീവനക്കാരോട് പറഞ്ഞു. ഇതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു.
അധികൃതർ എത്തി ഹോട്ടലിൽ പരിശോധന നടത്തി. ഇതിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് വ്യക്തമായതോടെ ഹോട്ടൽ അടപ്പിയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അങ്കണവാടിയിൽ നിന്നും ലഭിച്ച അമൃതം പൊടിയിൽ നിന്നും ചത്തപല്ലിയെ ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് നിന്നും സമാന വാർത്ത പുറത്തുവരുന്നത്.
Discussion about this post