കൊച്ചി: തിയേറ്ററുകളെ ഇളക്കിമറിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. കേരളത്തിൽ നിന്ന് ആദ്യദിനം തന്നെ നാലരകോടിക്ക് മുകളിൽ നേടിയ ചിത്രത്തിന്റെ ആഗോള ഓപ്പണിംഗ് 10.8 കോടി രൂപയാണ്. ഉണ്ണിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗാണിത്.
ഇപ്പോഴിതാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയും മാർക്കോ കീഴടക്കിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ദിനം രാത്രി മണിക്കൂറുകളിൽ 14,000 ടിക്കറ്റുകൾ വരെ മാർക്കോയുടേതായി വിറ്റിരുന്നു.ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അവസാന 24 മണിക്കൂറിൽ 1.95 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്.ബുക്ക് മൈ ഷോ റേറ്റിംഗിലും ചിത്രം മുന്നിലാണ്. പത്തിൽ 9.1 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 15,000 ൽ അധികം വോട്ടുകൾ ലഭിച്ചതിൽ നിന്നുള്ള ശരാശരി റേറ്റിംഗ് ആണ്.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോ എന്ന സിനിമയൊരുക്കിയത്. 2018, ഡിസംബർ 21ന് ‘മാർക്കോ’െയ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബർ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദിയെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
ജനുവരി 20നാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.മലയാളത്തിലെ മോസ്റ്റ് വയലൻറ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് റിലീസ് ദിനത്തിൽത്തന്നെ എത്തിയ പ്രേക്ഷകാഭിപ്രായം
Discussion about this post