തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ അധികാരങ്ങൾ അവകാശപ്പെടുന്ന വഖഫ് കരിനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. വിഷയത്തിൽ മുനമ്പത്ത് വേളാങ്കണ്ണി പള്ളി അങ്കണത്തിൽ നടന്ന വഖഫ് വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ച് ഡി എസ് ജെ പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഖഫിന് ഇരയായി കിടപ്പാടം നഷ്ടപ്പെടുന്ന അന്യമതസ്ഥർക്കൊപ്പം ആണെന്ന് പാർട്ടിയെന്ന് പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.ഇത്തരം ഗുരുതരമായ വിഷയങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങൾ നിഷ്‌ക്രിയത്വം പാലിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
വഖഫ് നിയമം തിരുത്തുന്നതിന് കേന്ദ്രം കൊണ്ടുവന്നിട്ടുള്ള ബില്ലിനെ എതിർത്ത് പ്രമേയം പാസാക്കിയ കേരള അസംബ്ലി നടപടിയെ പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ അപലപിച്ചു.ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി രൂപീകരിക്കപ്പെട്ട ഡി എസ് ജെ പി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി എസ് ജേ പി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ തികച്ചും സജ്ജമാണെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വർക്കലയിൽ കനത്ത വെല്ലുവിളികൾ ഉയർത്തുമെന്നും വർക്കല നിയോജകമണ്ഡലം പ്രസിഡൻറ് വിജയകുമാരൻ നായർ പറഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം നേടി രാഷ്ട്രപതി ഭവനിൽ പ്രസിഡണ്ടിനെ കാണാൻ വിശിഷ്ടഅനുമതി ലഭിച്ച ഇടവ ജവഹർ സ്‌കൂളിലെ നാലു കുട്ടികളിൽ ഒരാളായ എസ് കാളിദാസിനെ യോഗത്തിൽ മെമെന്റോയും ക്യാഷ് അവാർഡും നൽകി അഭിനന്ദിച്ചു. അനൗൺസറും എൻഎസ്എസ് വർക്കല വടക്കേ കരയോഗം സെക്രട്ടറിയുമായ ഹരീഷ് കുമാറിനെ ‘വോയിസ് ഓഫ് വർക്കല’ എന്ന ഉപഹാരം നൽകി ആദരിച്ചു. യോഗത്തിനു മുമ്പ് എൻഎസ്എസ് ഹാളിൽ നടന്ന വനിതാ സമ്മേളനത്തിൽ പാർട്ടി അടുത്തിടെ രൂപീകരിച്ച സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്തു.
Discussion about this post