എറണാകുളം: നടൻ മുകേഷിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനൊപ്പം ഹെയർ സ്‌റ്റെലിസ്റ്റ് നൽകിയ പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് പോലീസും പൊൻകുന്നത്തും രജിസ്റ്റർ ചെയ്ത കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, രൂപീകരിച്ച സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം ഇതുവരെ, ഏഴ് കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുകേഷ്, മണിയൻ പിള്ള രാജു, അഡ്വ ചന്ദ്രശേഖർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പോലീസിൽ പരാതി നൽകിയത്. മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് മുകേഷിനെതിരെ നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്തു കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post