പാടുകളും കുരുക്കളും ഒന്നുമില്ലാതെ, നല്ല ക്ലിയർ ആയിട്ടുള്ള മുഖം എന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാൽ, ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും കാലാവസ്ഥയും മലിനീകരണവുമെല്ലാം പലതരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രത്യേകിച്ചും അമിതമായി എണ്ണമയമായ ഭക്ഷണങ്ങൾ കഴിക്കുന്നവരും അമിതമായി ചൂടും പൊടിയും അടിക്കുന്നവർക്കും പലപേപാഴും നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരുവും സൺ ടാനുമെല്ലാം…
സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ ടാനിൽ നിന്നും രക്ഷപ്പെടാം എങ്കിലും, സെൻസിറ്റീവ് ആയ ചർമം ഉള്ളവർക്ക് ഇത് അത്രമാത്രം എഫക്ടീവ് അല്ല. മാത്രമല്ല, സൺസ്‌ക്രീം എന്നത് ഒരു ശാശ്വതമായ പരിഹാരമല്ലെന്നതും മറ്റൊരു കാരണമാണ്. എന്നാൽ, ചർമപ്രശ്‌നങ്ങൾക്ക് തടയിടാൻ ഒരു പരിധി വരെ വീട്ടിൽ നിന്നുള്ള ചില വസ്തുക്കൾ കൊണ്ട് സാധിക്കും.. ഇത്തരത്തിൽ ടാൻ മാറ്റാനും ചർമം സോഫ്റ്റ് ആക്കാനും പറ്റുന്ന നല്ലൊരു പാക്ക് പരിചയപ്പെടാം…
റാഗി, പാൽ എന്നിവയാണ് ഇതിനാവശ്യം. പാക്ക് തയ്യാറാക്കാനായി ആദ്യം മൂന്ന് ടിസ്പൂൺ റാഗി എടുത്ത് അതിലേക്ക് 5 ടിസ്പൂൺ പാൽ ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം, ിത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത പാക്കിൽ അൽപ്പം കൂടി പാലൊഴിച്ച് നന്നായി കുറുക്കി എടുക്കുക.
മുഖം ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് നന്നായി കഴുകിയതിന് ശേഷം വേണം ഈ പാക്ക് മുഖത്ത് ഇടാൻ. മുഖത്ത് ഇട്ട ഈ പാക്ക് നന്നായി ഉണങ്ങിക്കഴിഞ്ഞാൽ ഒരു ലെയർ കൂടി പാക്ക് ഇട്ടു കൊടുക്കുക. ഇതും നന്നായി ഉണങ്ങിക്കഴിഞ്ഞാൽ, കഴുകി കളയാം. ഒരു തവണ ഇത് ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും.
Discussion about this post