വാഷിംഗ്ടൺ: യുഎസിൽ ട്രാൻസ്‌ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമേ ഇനി യുഎസിൽ ഉണ്ടാവുകയുള്ളൂവെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്സിൽ നടന്ന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രാൻസ് ജെൻഡറുകളെ സൈന്യം, സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളിൽ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്നും ട്രാൻസ്ജെൻഡറുകളെ പുറത്താക്കും. കുട്ടികളുടെ ചേലാകർമം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു
#Donald Trump #Trump #AMERICA #US
Discussion about this post