ആരോഗ്യം വീട്ടിൽ നിന്ന് ആരംഭിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുകയും ആരോഗ്യപൂർണമായ ശീലങ്ങളും പിന്തുടരുന്നതിലൂടെ സമാധാനപൂർണമായ ജീവിതം നമുക്ക് ലഭിക്കുന്നു. വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യം കൂടിയാണ് നമുക്ക് ലഭിക്കുക.
വൃത്തിയാക്കുന്നതിനും നല്ല ചിലവാണ് പലരും പരാതിപ്പെടുന്നത്. പ്രത്യേകിച്ചും അടുക്കള വൃത്തിയാക്കുന്ന കാര്യം. എന്നാൽ ഒന്ന് ആശ്വസിച്ചോളൂ അടുക്കളയിലെ ഒരുസാധനം വച്ചുതന്നെ അടുക്കള നമുക്ക് വൃത്തിയാക്കി എടുക്കാം. ഇതിനായി ആവശ്യം ചായ ആണ്. പലപ്പോഴും രാവിലെ ചായ വച്ചുകഴിഞ്ഞാൽ വൈകുന്നേരമായാലും ഒരു ഗ്ലാസെങ്കിലും ബാക്കി വരും. ഇത് നമുക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ അവശേഷിക്കുന്ന ടീ ബാഗുകളോ ചായപ്പൊടിയോ ചായയോ ഉപയോഗിക്കാ. ആദ്യം തന്നെ ചായ തണുത്തശേഷം ഇത് സ്‌പ്രേബോട്ടിലിലേക്ക് മാറ്റാം. ചായ ഉപയോഗിക്കുന്നതിലൂടെ അടുക്കളയിലെ പല പ്രതലങ്ങളിലെയും എണ്ണമെഴുക്കും അഴുക്കും നീക്കം ചെയ്യാൻ സാധിക്കും. ചായയിലെ ടാനിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.
കൗണ്ടർടോപ്പുകൾ,സ്റ്റൗടോപ്പുകൾ എന്നിവടങ്ങളിലെ കറകളെ അകറ്റാനും എണ്ണ മയം കളയാനും ചായസഹായിക്കും. രാസവസ്തുക്കളിൽ നിന്ന് മുക്തമായ ക്ലീനിംഗ് ഏജന്റായതിനാൽ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ദോഷകരവുമല്ല. ഗ്ലാസ് ടേബിളുകളും കണ്ണാടി ജനുകളും വൃത്തിയാക്കാൻ നല്ലതാണ് ചായ.
#kitchen #cleaning #tea #health
Discussion about this post