തൃശ്ശൂർ: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിലാണ് ദാരുണസംഭവം.
നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാരാണ് കൗൺസിലറെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് അറിയിച്ചു .
Discussion about this post