മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ബറോസ്. 3ഡിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പല പ്രമുഖരും ആദ്യ ദിനം തന്നെ ചിത്രം കണ്ടിരുന്നു.
സംവിധായകന്‍ എന്ന നിലയിലെ മോഹന്‍ലാലിന്റെ അരങ്ങേറ്റം തകർത്തു എന്നാണ് പ്രേക്ഷക അഭിപ്രായം. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പമാണ് മേജര്‍ രവി ചിത്രം കണ്ടത്.
കണ്ണ് നിറഞ്ഞു, എന്നാണ് സിനിമ കണ്ടു പുറത്തിറങ്ങിയ ശേഷം മേജര്‍ രവി പറഞ്ഞത്. ‘ഇത്രയും കഴിവുള്ള ഒരു വ്യക്തി നമ്മളൊക്കെ ഡയറക്റ്റ് ചെയ്യുമ്പോള്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അത് വലിയ കാര്യമാണ്. ബറോസ് ഒരു ക്ലാസിക് ആണ്. ഫാമിലിയും കുട്ടികളുമൊക്കെ ഇരുന്ന് ശരിക്ക് ആസ്വദിക്കുന്ന പടം. പതുക്കെ ഇരുന്ന് അങ്ങനെ ആസ്വദിക്കാം. ഒരു പോസിറ്റീവ് അഭിപ്രായവുമായാണ് നമ്മള്‍ പുറത്തിറങ്ങുന്നത്’- മേജര്‍ രവി പറഞ്ഞു.
47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിയെ ആദ്യ സംവിധാനസംരഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ളതാവണമെന്ന് നിർബന്ധമുണ്ടെന്നാണ് ബറോസിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബർോസ് നിർമിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ലിഡിയൻ നാദസ്വരമാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ബറോസ് എന്ന കഥാപാത്രത്തിന് 300 വയസാണെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post