മലയാളികളുടെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ക്രിസ്മസ് ദിനത്തിൽ തീയേറ്ററുകളിലേക്ക് എത്തിയ ബറോസ് മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴാ നടൻ ഹരീഷ് പേരടി ബറോസിനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
“അതെ അയാൾ ഒരു ക്ലാസ്സിക്ക് നടൻ മാത്രമല്ല…ഒരു ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്…നിധികാക്കുന്ന ഭൂതം ലോക സിനിമക്കു സമ്മാനിക്കുന്നത്..മലയാളത്തിന്റെ നിധി” എന്നാണ് ഹരീഷ് പേരടി ബറോസിനെക്കുറിച്ച് പങ്കുവെച്ചത്. കഴിഞ്ഞദിവസവും ബറോസിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യനെന്നാണ് അദ്ദേഹം മോഹൻലാലിനെ വിശേഷിപ്പിച്ചത്. ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന, സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി. ആ മനുഷ്യൻ സിനിമക്കുവേണ്ടി, തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ബറോസ് എന്ന് ഉറപ്പുള്ളതുകൊണ്ട് ആ സ്വപ്ന മൂഹർത്തത്തിന് പങ്കാളിയാവാൻ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് താൻ കുടുംബസമേതം പോകുമെന്നായിരുന്നു ഹരീഷ് പേരടി വ്യക്തമാക്കിയിരുന്നത്.
Discussion about this post